ത്യശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കൊണ്ടാഴി പെരണ്ട പാറയില്‍ വീട്ടില്‍ ജയചന്ദ്രന്റെയും തങ്കമണിയുടെയും മകന്‍ ജയരാജനാണ് (33) മരിച്ചത്. ഫ്ലിപ്പ് കാര്‍ട്ടിന്റെ കൊറിയര്‍ ബോയിയാണ്.
കഴിഞ്ഞ 27ന് രാത്രി പത്തിനാണ് അപകടമുണ്ടായത്. എറവ് കരുവാന്‍ വിളവിലുള്ള ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെ തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ കണ്ണപുരം നിയോ ബാറിനെ സമീപം വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കു കയായിരുന്നു, സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. വെസ്റ്റ് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: എറവ് വാലപ്പറമ്പില്‍ അനുജ. മകന്‍ : ശിവാംശ്.