തൃശൂർ: ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍റെ മരണത്തില്‍ പൊലീസിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റമില്ല. ജീവനൊടുക്കാന്‍ പൊലീസുകാര്‍ പ്രേരിപ്പിച്ചതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരായ സാജനും ശ്രീജിത്തും കേസില്‍ പ്രതികളാണ്.
2016 ജൂലൈ 17ന് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വിനായകന്‍ ജീവനൊടുക്കിയത്. അതേസമയം, സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് വിനായകന്‍റെ പിതാവ് ആവശ്യപ്പെട്ടു. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയല്ലെന്ന് നേരത്തെ ലോകായുക്തയും വ്യക്തമാക്കിയിരുന്നു. 2016 ജൂലൈ 17നാണ് വിനായകനെയും സുഹൃത്ത് ശരതിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് വീടിനുള്ളിൽ വിനായകനെ മരിച്ച നിലയിൽ കണ്ടെത്തി. ക്രൂരമർദ്ദന മേറ്റതായി പോസ്റ്റ്മോര്‍ ട്ടത്തില്‍ വ്യക്തമായിരുന്നു. ആരോപണ വിധേയരായ സി.പി.ഒ സാജൻ, ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.