News One Thrissur
Kerala

വയനാട് പ്രകൃതി ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി.

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്  അനുഭവിച്ചുകൊണ്ടി രിക്കുന്നതെന്ന് പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Related posts

എട്ട് നോമ്പ് തിരുനാളിനു കൊടിയേറി

Sudheer K

സു​രേ​ന്ദ്ര​ൻ അന്തരിച്ചു

Sudheer K

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!