News One Thrissur
Kerala

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

ഇരിഞ്ഞാലക്കുട: വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ്, പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ അവിട്ടത്തൂർ സ്വദേശിയായ ചോളിപ്പറമ്പിൽ സിനോബിനെ (36) ആണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമയുടെ നിർദ്ദേശാനുസരണം ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർമാരായ അജിത്ത് കെ, ക്ലീറ്റസ് സി.എം, എഎസ്ഐ സുനിത, ഷീജ സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ദിനുലാൽ, വഹദ്, സിപിഒ ലൈജു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായി. ഇയാൾക്കെതിരെ കൊടുങ്ങല്ലൂർ, മാള, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Related posts

കനത്ത മഴ: മണലൂരിൽ 50 ഓളം വീടുകൾ വെള്ളക്കെട്ടിൽ.

Sudheer K

ദിവാകരൻ അന്തരിച്ചു.

Sudheer K

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ 63 കാരനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!