ശ്രീനാരായണപുരം: പഞ്ചായത്തിൽ ആഴ്ചകളായി കുടിവെള്ള വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് എസ്.എൻ പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രൊഫ. കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ സി.ബി. ജയലക്ഷ്മി ടീച്ചർ, പി.കെ. അബ്ദുൾ റഹിമാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, കെ.ആർ അശോകൻ, കെ. ആർ. നിതീഷ് കുമാർ, ടി.എസ്. രാജേന്ദ്രൻ മാസ്റ്റർ, സുധൻ കാവുങ്ങൽ എന്നിവർ സംസാരിച്ചു.