News One Thrissur
Kerala

വിവരാവകാശ കമ്മീഷൻ ഹിയറിങ്; 52 പരാതികൾ തീർപ്പാക്കി

തൃശൂർ: കലക്ടറേറ്റിൽ രണ്ടുദിവസങ്ങളിലായി നടന്ന വിവരാവകാശ കമ്മീഷൻ ഹിയറിങ്ങിൽ പരിഗണിച്ച 60 പരാതികളിൽ 52 എണ്ണം തീർപ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വിവരവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപാണ് പരാതികൾ പരിഗണിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ഉണ്ടായിരുന്നത്.

പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ദേവസ്വം, കെഎസ്ആർടിസി, കെഎസ്എഫ്ഇ വകുപ്പുകളിലെ പരാതികളും ഉൾപ്പെട്ടിരുന്നു. വെബ്സൈറ്റുകളിൽ പരമാവധി വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പരാതിക്കാർക്ക് യു.ആർ.എൽ ലിങ്ക് സഹിതം മറുപടി ലഭ്യമാക്കണമെന്നും കമ്മീഷണർ പറഞ്ഞു. അപേക്ഷകർക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകണം. ലഭ്യമായ വിവരങ്ങൾ നൽകാൻ നൽകാൻ 30 ദിവസം വരെ കാത്തിരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

അരിമ്പൂർ നാലാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മീൻ വില്പനക്കാരന് പരിക്ക്

Sudheer K

ചാഴൂരിൽ കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. 

Sudheer K

അമ്പാടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!