News One Thrissur
Kerala

വീടിനോട് ചേർന്ന ഷെഡ്ഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പുന്നയൂർക്കുളം: ആൽത്തറ കിട്ടപ്പടിയിൽ വീടിനോട് ചേർന്ന ഷെഡ്ഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊറ്റയിൽ പരേതനായ വാസു മകൻ സുനിൽകുമാർ (55)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നുംദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച വിവരം പുറംലോകം അറിയുന്നത്.

അമ്മ തങ്കയോടും സഹോദരൻ വിമൽ കുമാറിനോടൊപ്പമാണ് അവിവാഹിതനായ സുനിൽ കുമാർ താമസിച്ചിരുന്നത്. വാർദ്ധക്യസഹജമായ കാരണങ്ങളാൽ മാതാവിന് പ്രാഥമികമായ കാര്യങ്ങൾ നിർവഹിക്കുവാൻ തറവാട്ടുവീട്ടിൽ സൗകര്യമില്ലാത്തതിനാൽ  ഇവർ രണ്ടാഴ്ച മുമ്പാണ് ആൽത്തറയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. എന്നാൽ സുനിൽകുമാർ ഇവരോടൊപ്പം പോയിരുന്നില്ലെന്ന് പറയുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം ഉള്ളതായി കരുതുന്നു. പരേതനായ അനിൽകുമാർ മറ്റൊരു സഹോദരനാണ്.

Related posts

മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; സ്ത്രീ അറസ്റ്റിൽ 

Sudheer K

പോക്സോ കേസിൽ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ്.

Sudheer K

അഴീക്കോട് റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താൻ എത്തിയയാൾ ഇപോസ് മെഷീൻ നിലത്തെറിഞ്ഞ് തകർത്തു.

Sudheer K

Leave a Comment

error: Content is protected !!