News One Thrissur
Updates

തളിക്കുളത്ത് പഞ്ചായത്ത്‌ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രകടനവും, ഉപരോധ സമരവും നടത്തി 

തളിക്കുളം: പഞ്ചായത്തിലെ തകർന്ന് തരിപ്പണമായ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനവും, തളിക്കുളം ബീച്ച് റോഡ് ഉപരോധ സമരവും നടത്തി. ജലജീവൻ പദ്ധതി കരാർ പ്രകാരം റോഡുകൾ പുനർ നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിന് ലഭിച്ച 6 കോടിയിലധികം, രൂപ ചിലവഴിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കിയ പഞ്ചായത്ത് പ്രസിഡണ്ടും, അധികാരികളും തളിക്കുളത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി പറഞ്ഞു. യഥാസമയം പഞ്ചായത്തിലെ പദ്ധതികളെ പറ്റിയോ, പ്രവർത്തനങ്ങളെ കുറിച്ചോ പ്രസിഡണ്ടിന് ഒരു ധാരണയുമില്ല.

ബിനാമി ഭരണമാണ് തളിക്കുളത്ത് നടന്നുകൊണ്ടി രിക്കുന്നതെന്നും പല തവണ പരാതികളായും, സമരങ്ങളായും പ്രതിഷേധങ്ങൾ നടത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്ത് ഭരണാധികൾക്കെതിരെ കടുത്ത പ്രക്ഷോഭങ്ങളുമായി കോൺഗ്രസ്സ് രംഗത്തിറങ്ങുമെന്നും പി.ഐ. ഷൗക്കത്തലി പറഞ്ഞു. തകർന്ന റോഡുകളിൽ അപകടങ്ങൾ നിത്യ സംഭവമായി മാറിക്കൊണ്ടി രിക്കുകയാണ്. ഇതിനൊരു പരിഹാരം കാണാൻ പഞ്ചായത്ത്‌ ഭരണ സമിതിക്ക് കഴിയാത്ത അവസ്ഥയാണ് ഇന്ന് തളിക്കുളത്തുള്ളത്. പഞ്ചായത്ത്‌ പരിധിയിൽ ഉൾപ്പെട്ട, പിഡബ്ല്യുഡിയുടെ കീഴിൽ വരുന്ന റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടപ്പോൾ വ്യാപാരികളുടെ നേതൃത്വത്തിൽ പിരിവ് എടുത്ത് കുഴികൾ അടച്ചത് രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു. ഈ റോഡിന്റെ വർക്ക് എന്ന് നടക്കുമെന്ന് പോലും നിശ്ചയമില്ലാത്തത് കൊണ്ടാണ് കുഴികൾ അടക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ് വ്യാപാരികൾക്ക് അനുമതി നൽകിയതെന്നും പഞ്ചായത്തുമായുള്ള കരാർ നടന്നതിന് ശേഷം, പഞ്ചായത്ത്‌ ആസ്തിയിൽ ഉൾപ്പെട്ട പല റോഡുകളും ജല ജീവൻ മിഷൻ തോന്നിയ പോലെ പൊളിച്ചതെന്നും ഇവർക്കെതിരെ നടപടി കൈക്കൊള്ളാൻ പഞ്ചായത്ത്‌ പ്രസിഡന്റ് തയ്യാറാവത്തത് കരാറുകരുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമാണെന്നും പി.ഐ. ഷൗക്കത്തലി പറഞ്ഞു. തളിക്കുളം മണ്ഡലം പ്രസിഡണ്ട് പി.എസ്. സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണയിൽ കോൺഗ്രസ്സ് നേതാക്കളായ ഗഫൂർ തളിക്കുളം, സി.വി. ഗിരി, സുമന ജോഷി, ഷൈജ കിഷോർ, രമേഷ് അയിനിക്കാട്ട്, പി.കെ. ഉന്മേഷ്, ടി.യു. സുഭാഷ് ചന്ദ്രൻ, കെ.ടി. കുട്ടൻ, കെ.എ. ഫൈസൽ, കെ.എസ്. രാജൻ, ഷീജ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ്സ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂ.എ. ഉണ്ണികൃഷ്ണൻ, എ.പി. രത്നാകരൻ, മദനൻ വാലത്ത്, സിന്ധു സന്തോഷ്‌, എം.എ. മുഹമ്മദ്‌ ഷഹബു,എൻ മദന മോഹനൻ, കെ.എ. മുജീബ്, താജുദ്ധീൻ കല്ലറക്കൽ, വാസൻ കോഴിപറമ്പിൽ, ഷീബ അജയകുമാർ, കെ.കെ. ഉദയകുമാർ, ഷക്കീർ വി.എ, പി.കെ. രാമചന്ദ്രൻ,സദാനന്ദൻ തോട്ടുങ്ങൽ, എൻ.എസ്. കണ്ണൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Related posts

ത്രേസ്യാമ്മ അന്തരിച്ചു.

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

Sudheer K

കുറുമ്പിലാവ് ഗവ. എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!