തൃശ്ശൂർ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തൃശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ പമ്പ് പരിസരത്ത് വെച്ചാണ് അപകടം. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കൊല്ലം കുളത്തുപ്പുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഗനർ കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിനുള്ളിൽ ഉണ്ടായിരുന്ന മൂന്നുപേരിൽ യാത്രക്കാരിയായ ഷെരീഫ (53) ആണ് മരിച്ചത്. സഹയാത്രികനായ ഫൈസലിന്റെ നില ഗുരുതരമാണ്. ഷെരിഫിന് പരിക്കു ഉണ്ടെങ്കിലും അപകടം നില തരണം ചെയ്തു. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഉറക്കത്തിൽ പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം പേരാമംഗലം പോലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു.