തൃപ്രയാർ: വലപ്പാട് കോതകുളം സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരി ചാമക്കാല സ്വദേശിനി പള്ളത്ത് വീട്ടിൽ മണികണ്ഠൻ ഭാര്യ ലിബിത (31), ബൈക്ക് യാത്രക്കാരായ വലപ്പാട് മുരിയാംതോട് സ്വദേശി ചൗപുരക്കൽ സത്യൻ മകൻ മേഘരാജ് (22), വലപ്പാട് സ്വദേശി കുന്തറ വീട്ടിൽ ഷാജി മകൻ ശരൺ (19)എന്നിവരെ തൃപ്രയാർ ആക്ട്സ്പ്രവർത്തകർ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം.