News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ദേശീയ പാത 66 ൻ്റെ നിർമ്മാണ സ്ഥലത്ത് നിന്നും കമ്പികളും, സപ്പോർട്ടിംഗ് ജാക്കികളും മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ.

കൊടുങ്ങല്ലൂർ: ദേശീയ പാത 66 ൻ്റെ നിർമ്മാണ സ്ഥലത്ത് നിന്നും കമ്പികളും, സപ്പോർട്ടിംഗ് ജാക്കികളും മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മൊഫിതുൾ ഇസ്ലാ (28) മിനെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡ് നിർമ്മാണ കരാറുകരായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെ കൊടുങ്ങല്ലൂർ ചന്തപ്പുരയിലുളള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നുമാണ് ഇയാൾ മോഷണം നടത്തിയത്. എസ്ഐമാരായ സാലിം, ജോഷി, സിപിഒമാരായ ശ്രീകല, ബിനിൽ, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

കൊടുങ്ങല്ലൂരിൽ എസ്.ഐയെ കയ്യേറ്റം ചെയ്‌ത സംഭവം: മൂന്ന് പേർ കസ്റ്റഡിയിൽ.

Sudheer K

പോളണ്ടിൽ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണം: ദുരൂഹതയുണ്ടെന്ന് കുടുംബം.  

Sudheer K

മണലൂരിൽ മധ്യവയസ്കയെ അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!