അന്തിക്കാട്: അന്തിക്കാട്ടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവും ചെത്തുതൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന കെ.പി. പ്രഭാകരൻ്റെ പതിനഞ്ചാമത് ചരമവാർഷിക ദിനം ആചരിച്ചു. അന്തിക്കാട് ചsയംമുറി സ്മാരകത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മരണം വരെയും ലാളിത്യമുള്ള കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.പി. പ്രഭാകരൻ, ദീപ്തമായ ആ സ്മരണകളാണ് പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് ആവേശമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായ സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, സിപിഐ ജില്ലാ അസി.സെക്രട്ടറി ടി.ആർ. രമേഷ്കുമാർ, സി.സി. മുകുന്ദൻ എം.എൽ.എ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, കെ.പി. സന്ദീപ്, രാകേഷ് കണിയാംപറമ്പിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണൻ, എം.സ്വർണ്ണലത ടീച്ചർ,സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.കെ. ജോബി സജ്ന പർവ്വിൻ, സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ,ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ തുടങ്ങിവർ സംസാരിച്ചു.