വെങ്കിടങ്ങ്: അസം സ്വദേശിയായ തൊഴിലാളിയെ വെടിവെച്ച കേസിൽ വെങ്കിടങ്ങ് സ്വദേശിയെ അറസ്റ്റ് ചെയ്തു. പൊന്നറമ്പിൽ രാജേഷ് (40) നെയാണ് പാവറട്ടി സബ് ഇൻസ്പെക്ടർ വിനോദ് അറസ്റ്റ് ചെയ്തത്. കൃത്യത്തിനു ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംഭവസ്ഥലമായ വേട്ടങ്കര കടവ്, തോക്ക് ഒളിപ്പിച്ചു വച്ച മുപ്പട്ടിത്തറ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.കഴിഞ്ഞ ഏപ്രിൽ ഒന്നിനായിരുന്നു സംഭവം. രാജേഷിന്റെ വീടിന്റെ മുന്നിലെ മതിലിനു സമീപത്തുകൂടെ ജെ.സി.ബി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഡ്രൈവർ അസം സ്വദേശി മഹിബുൾ ഇസ്ലാമുമായുണ്ടായ തർക്കത്തിനിടയിൽ രാജേഷ് ഇയാളെ പക്ഷികളെ വെടി വെക്കുന്ന തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
previous post