വെളുത്തൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരി ഗജ പൂജയ്ക്ക് കാർമ്മിനായി. പൂത്യ കോവിൽ സാവിത്രിയെ ഗജപൂജക്ക് ഇരുത്തി. അഞ്ച് ആനകൾ പങ്കെടുത്തു. ഇല്ലം നിറ നടന്നു. മേൽശാന്തി പ്രഭാകരൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി കൃഷ്ണകുമാർ നമ്പൂതിരി എന്നിവർ സഹ കാർമികരായി. അഖിൽ യശ്വന്ത് സോപാനസംഗീതം ആലപിച്ചു. ദേവസ്വം പ്രസിഡൻ്റ് രാമചന്ദ്രൻ കറുത്തേ ത്തിൽ, സെക്രട്ടറി പി. കൃഷ്ണൻകുട്ടി നായർ, കെ.ആർ. വൈശാഖ്, ഗോപി അറക്കൽ എന്നിവർ നേതൃത്വം നൽകി.
next post