കയ്പമംഗലം: മൂന്നുപീടിക മഹ്ളറ പള്ളിക്കടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘട്ടനം. ഒരാൾക്ക് പരിക്ക്. മഹ്ളറ പള്ളിക്കടുത്തുള്ള ഒരു ഹോട്ടലിന് മുകളിൽ താമസിക്കുന്ന മൂന്ന് സഹോദരന്മാർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണാണ് ഒരാൾക്ക് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരിക്ക് സാരമുള്ളതിനാൽ ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. ഇന്ന് രാത്രി ഒൻപതരയോടെയാണ് സംഘർഷമുണ്ടായത്, തൊട്ടടുത്തുള്ള വെൽഡിംഗ് വർക്ക് ഷോപ്പിലെ തൊഴിലാളികളായ ബിഹാർ സ്വദേശിക ളാണിവർ. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.