പഴുവിൽ: വയനാട്ടിൽ ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ചാഴൂർ പഞ്ചായത്ത് ഭരണ സമിതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് 2 ലക്ഷം രൂപയുടെ സഹായം കൈമാറി. സി.സി. മുകുന്ദൻ എംഎൽഎ ഫണ്ട് ഏറ്റുവാങ്ങി.
ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ്, വൈസ് പ്രസിഡൻ്റ് അമ്പിളി സുനിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വിനീത ബെന്നി, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കെ. ഷൺമുഖൻ, കെ.വി. ഇന്ദുലാൽ, ഗിരിജൻ പൈനാട്ട്, പി.കെ. ഓമന, പി കെ. ഇബ്രാഹിം, പഞ്ചായത്ത് സെക്രടറി ജോയ്സി വർഗ്ഗീസ് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.