അന്തിക്കാട്: പടിയം സംഗീത് ക്ലബ്ബിന് സമീപത്തെ കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി. ആറ് അടിയോളം നീളമുള്ള മലമ്പാമ്പാണ് തിങ്കളാഴ്ച രാവിലെ വലയിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ കൊണ്ട് പോയി കാട്ടിൽ വിട്ടു. ഏതാനും മാസം മുൻപ് സമീപത്ത് നിന്നും 10 അടിയോളം നീളമുള്ള മലമ്പാമ്പിനെ നാട്ടുകാർ പിടി കൂടിയിരുന്നു.