വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയാക്കിയ 18-ാം വാർഡിലെ ഓര്‍ക്കായലിനു കുറുകെയുള്ള നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി നാടിനു സമര്‍പ്പിച്ചു. വൈസ് പ്രസിഡൻ്റ് സി.എം. നിസ്സാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നൌഫല്‍ വലിയകത്ത്, സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രന്യ ബിനീഷ്, സുലേഖ ജമാലു, മെമ്പര്‍മാരായ സരിത ഗണേശന്‍, ഷെബീര്‍ അലി, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, ഷൈജ ഉദയകുമാര്‍, രേഖ അശോകന്‍ സെക്രട്ടറി എ.എൽ. തോമസ്, ആശ വര്‍ക്കര്‍ ജയ എന്നിവർ സംസാരിച്ചു.
previous post