കൊടുങ്ങല്ലൂർ: കാപ്പാ ഉത്തരവ് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയ ആളെ പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ കാവിൽക്കടവ് സ്വദേശി മുഹമ്മദ് സ്വാലിഹ് (24) ആണ് പിടിയിലായത്.
തൃശ്ശൃർ ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്തിയ സ്വാലിഹ് എറിയാട് പിഎസ്എൻ കവലയിലുള്ള വാടക വീട്ടിൽ വന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ബി.കെ. അരുണിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ കശ്യപൻ, ആൻറണി ജിംബിൾ, സിപിഒ മാരായ വിപിൻ കൊല്ലാറ, ജാക്ലൺ, സജിത്ത്, ബിനിൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.