News One Thrissur
Updates

തൃപ്രയാറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ

തൃപ്രയാർ: സ്കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ശംഭുനാഥ് കർമാകറാണ് (56) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമാണ് സംഭവം.

സ്കൂളിലേക്ക് പോയിരുന്ന കുട്ടിയുടെ കൈ പിടിച്ച് ഇയാൾ ദേവസ്വം സ്റ്റോക്കുപുര പറമ്പിലേക്ക് വലിച്ചു. കുതറിമാറി ഓടിയ കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തെ കടയിലുണ്ടായിരുന്നവരും റോഡിലൂടെ വന്നവരും ശംഭുനാഥിനെ പിടിച്ചുവെച്ച് വലപ്പാട് പോലീസിൽ അറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related posts

അപകടം പതിവായിട്ടും അന്തിക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാതെ അധികൃതർ.

Sudheer K

കഴിമ്പ്രം ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

Sudheer K

തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!