News One Thrissur
Updates

പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ നാട്ടിക നിയോജക മണ്ഡലത്തിൽ ജനകീയ സദസ്സ്

ചാഴൂർ: പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നാട്ടിക നിയോജക മണ്ഡലത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജനകീയ സദസ്സിൽ ലഭിച്ച നിവേദനങ്ങളിലും, പരാതികളിലും കൃത്യമായ പരിഹാര നടപടികൾ ഉണ്ടാകുമെന്നും, പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ജനകീയ തലത്തിൽ സഹകരണം ആവശ്യമെന്നും സി.സി. മുകുന്ദൻ എംഎൽഎ പറഞ്ഞു. പുതിയ ബസ് റൂട്ടുകളുടെ ആവശ്യകത, ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും മത്സരയോട്ടം, സമയക്രമം തെറ്റിയുള്ള സർവ്വീസുകൾ, വിവിധ സ്ഥലങ്ങളിലെ അനധികൃത വാഹനങ്ങളുടെ പാർക്കിങ്ങും അപകടാവസ്ഥയും, ട്രാഫിക് സിഗനലുകളുടെ ആവശ്യകത, ടാക്സി ഡ്രൈവർമാർ നേരിടുന്ന വെല്ലുവിളികൾ, സൈഫ് ഡ്രൈവിങ് തുടങ്ങിയവ സംബന്ധിച്ച് സദസ്സിൽ ചർച്ചകൾ നടന്നു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃപ്രയാർ മോട്ടോർ വെഹിക്കാർ ഇൻസ്പെക്ടർ ദിലീപ് കുമാർ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം വി.ജി. വനജകുമാരി, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രൻ, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, കെഎസ്ആർടിസി ട്രാൻസ്പോർട്ട് ഓഫിസർ ഉബൈദ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഉദ്യോഗസ്ഥർ, ബസ് ഉടമകളായ ജോയ്, നസീർ അബ്ബാസ്, ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Related posts

തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞ് ചാഴൂർ സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

അന്തിക്കാട് റോഡുകൾ തകർന്ന് യാത്രാ ദുരിതം

Sudheer K

എടവിലങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Sudheer K

Leave a Comment

error: Content is protected !!