ഇരിങ്ങാലക്കുട: മൂർക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളിൽ സഹോദരങ്ങളായ രണ്ട് പേർ അറസ്സിൽ. മൂർക്കനാട് ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടിയത്. മയക്കുമരുന്നിനും, മദ്യത്തിനും അടിമകളായ ഇവർ പ്രതികളിൽ ഏറ്റവും ക്രൂരമനസ്സിനുടമകളാണ് എന്ന് പോലീസ് പറയുന്നു.
22 പ്രതികളിൽ ഇനി നാല് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. തൃശൂർ റൂറൽ എസ്പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.ഐ. കെ. അജിത്ത് അറസ്റ്റു ചെയ്തത്.