അന്തിക്കാട്: സെൻ്റ് ആൻ്റണീസ് പള്ളിയിൽ വി. അന്തോണീസിൻ്റെയും വി. യൂദാശ്ലീഹായുടെയും പരി. കന്യകാമറിയത്തിന്റെയും സംയുക്ത ഊട്ടുതിരുനാളിന് തുടക്കമായി. വൈകീട്ട് ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം ആഘോഷമായ ദിവ്യബലിയും തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ എഴുന്നള്ളിച്ചുള്ള പ്രതിഷ്ഠയും നടന്നു. വ്യാഴാഴ്ച രാവിലെ 6.45 ന് വി. കുർബാന, തുടർന്ന് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ.
രാവിലെ 10 ന് പാവറട്ടി അസി.വികാരി ഫാ.ഡേവിസ് പുലിക്കോട്ടിലിൻ്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. വലപ്പാട് കപ്പുച്ചിൻ ആശ്രമത്തിലെ ഫാ. ജിൻ്റോ പേരെപ്പാടൻ തിരുനാൾ സന്ദേശം നൽകും. വികാരി ഫാ. ഡഗ്ളസ് പീറ്റർ സഹകാർമികനായിരിക്കും. തുടർന്ന് നേർച്ച ഊട്ട് നടക്കും. ട്രസ്റ്റി ഇ.വി. ജോസ് കൺവീനർ, കെ.എ. ജോസഫ് ജോയിൻ് കൺവീനർ, മിൽട്ടൻ തട്ടിൽ ട്രഷറർ എന്നിവർ നേതൃത്വം നൽകും.