News One Thrissur
Kerala

തളിക്കുളത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

തളിക്കുളം: സെന്ററിന് കിഴക്ക് ഭാഗത്തായി നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. തളിക്കുളം സ്വദേശി പതിയാപറമ്പത്ത് സെയ്താലി മകൻ അഷറഫിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയറിംഗ്, പ്ലംബിംഗ് മെറ്റീരിയലുകൾ, സ്വിച്ച് ബോർഡുകൾ, കോപ്പർ തുടങ്ങിയ സാധനങ്ങൾ മോഷ്ടിച്ച മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷെബീർ (45), മണലൂർ സ്വദേശി ചിറയത്ത് വീട്ടിൽ പ്രവീൺ (46 ) എന്നിവരെ മോഷണ വസ്തുക്കൾ ഉൾപ്പെടെ പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ മോഷണത്തിനായി പ്രതികൾ വീട്ടിൽ കയറിയതായി വിവരമറിഞ്ഞെത്തിയ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്ഐമാരായ സദാശിവൻ, മുഹമ്മദ് റാഫി, സീനിയർ സിപിഒമാരായ ജ്യോതിഷ്, സുനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി വിലപിടിപ്പുളള ധാരാളം വയറിംങ്, പ്ലംബിംഗ് മെറ്റീരിയൽസുകൾ ഇവിടെ നിന്ന് മോഷ്ടിച്ച് വിറ്റതായി പ്രതികൾ സമ്മതിച്ചു. വീട്ടുടമ അഷറഫും കുടുംബവും തൃശൂർ ശോഭ സിറ്റിയിലാണ് താമസം. പ്രതികളെ കോടതിയിൽ ഹാജരാക്കി

Related posts

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി.

Sudheer K

മണലൂരിൽ വളർത്തു കോഴികളെ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം : 30 ഓളം കോഴികളെ കടിച്ചു കൊന്നു

Sudheer K

Leave a Comment

error: Content is protected !!