വാടാനപ്പള്ളി: സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി.ഫ്രാൻസിസ് സേവിയറിൻ്റെയും വി.അന്തോണീസിൻ്റെയും സംയുക്ത തിരുനാളിന് ഇടവകാംഗവും കുറുമാൽ സെൻ്റ് ജോർജ് ദേവാലയ വികാരിയുമായ ഫാ.ഡോ.സേവിയർ ക്രിസ്റ്റി പള്ളിക്കുന്നത് കൊടിയേറ്റി. തുടർന്ന് ജപമാല, ലദീഞ്ഞ്, നൊവേന, വി.കുർബ്ബാന എന്നിവ നടന്നു. ട്രസ്റ്റിമാരായ സി.എ.ലോനപ്പൻ, സി.എ.സോളമൻ, കെ.എഫ്ജോസഫ്, ജനറൽ കൺവീനർ ഫ്രാൻസിസ് നെല്ലിശ്ശേരി എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 24,25 തിയ്യതികളിലാണ് തിരുനാൾ. ആഗസ്റ്റ് 24 വരെ എല്ലാ ദിവസവും വൈകീട്ട് 5 ന് ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവ നടക്കും.
previous post