News One Thrissur
Kerala

പ്രായപൂർത്തിയായാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ.

അന്തിക്കാട്: പ്രായപൂർത്തിയായാത്ത പെൺകുട്ടിയെ വീടുകയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. താന്ന്യം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചാഴൂപ്പുരക്കൽ വീട്ടിൽ കാർത്തിക്കിനെ (21) യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം വിടുകയറി ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി മുൻപൊരിക്കൽ ലൈംഗിക അതിക്രമം നടത്തിയതായും പെൺകുട്ടി പോലീസിന് മൊഴി നൽകി.

രണ്ടു സംഭവങ്ങളും ചേർത്താണ് പ്രതിക്കെതിരെ പോക്സോ ചുമത്തിയത്. അന്തിക്കാട് സ്റ്റേഷനിൽ പ്രതിക്കെതിരെ വീടുകയറി ആക്രമിച്ച കേസിൽ രണ്ടു കേസുകളുണ്ട്. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്ക് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പനയുമുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

മുഖ്യമന്ത്രിയുടെ രാജി : മണലൂരിൽ കോൺഗ്രസിൻ്റെ പന്തംകൊളുത്തി പ്രകടനം.

Sudheer K

കണ്ടശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി.

Sudheer K

അമ്മയുടെ ഒന്നാം ചരമവാർഷികത്തിൽ കാക്കശ്ശേരി ഗവൺമെൻ്റ് എൽപി സ്കൂളിലെ പ്രീ പ്രൈമറി 50 വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ യൂണിഫോം വിതരണം നടത്തി കുടുംബം.

Sudheer K

Leave a Comment

error: Content is protected !!