കയ്പമംഗലം: റോഡിലെ പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് റോഡിലെ വെള്ളക്കട്ടിലിരുന്ന് കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം. കയ്പമംഗലം പഞ്ചായത്തിലെ മൂന്നുപീടിക ബീച്ച് റോഡിൽ എംഐസി റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്.
ആഴ്ചകളായി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. പരിസരവാസിയും പൊതുപ്രവർത്തകനുമായ രായംമരക്കാർ വീട്ടിൽ ഷെഫീക്കാണ് വേറിട്ട സമരവുമായി രംഗത്തിറങ്ങിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ തുടങ്ങിയ സമരം തുടരുകയാണ്. ഉത്തരവാതിത്തപ്പെട്ടവർ ആരും എത്താതെ സമരം നിർത്തില്ലെന്ന് ഷഫീക്ക് പറഞ്ഞു.