തളിക്കുളം: പഞ്ചായത്തിലെ റോഡ് നിർമാണം അനന്തമായി നീട്ടികൊണ്ട് പോകുന്നത് കരാറുകാരെ സഹായിക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ്. ഒട്ടേറെ പേർ അപകടത്തിൽ പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിട്ടും റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരെ കൊണ്ട് കുഴികൾ അടിപ്പിക്കാൻ പോലും പഞ്ചായത്ത് പ്രസിഡന്റ് മുന്നോട്ട് വരാത്തത് കരാറുകരുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമാണെന്നും ഇത് വിജലൻസ് അന്വേഷിക്കണമെന്നും നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി പറഞ്ഞു. കരാറുകരെ താലോലിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സമീപനത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പഞ്ചായത്ത് മെമ്പർമാരും എതിരാണ്. വഴി യാത്രകാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത രീതിയിലാണ് തളിക്കുളത്തെ ഗ്രാമീണ റോഡുകൾ എല്ലാം തകർന്ന് കിടക്കുന്നത് ഇനിയും റോഡ് നന്നാക്കാൻ പഞ്ചായത്ത് മുന്നോട്ട് വന്നില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, പി.എം. അമീറുദ്ദീൻ ഷാ, രമേഷ് അയിനിക്കാട്ട്, മുനീർ ഇടശ്ശേരി, എം.എ. മുഹമ്മദ് ഷഹബു, നീതു പ്രേംലാൽ, കെ.കെ. ഉദയകുമാർ, വാസൻ കോഴിപറമ്പിൽ, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, എം.കെ. ബഷീർ, യു.എ. ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
പുതുക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ എ.സി. പ്രസന്നൻ, ടി.യു. സുഭാഷ് ചന്ദ്രൻ, ഷീജ രാമചന്ദ്രൻ, കെ.കെ. ഷൈലേഷ്, പി.കെ. ഉന്മേഷ്, കെ.എസ്. രാജൻ, എ പി രത്നാകരൻ, മദനൻ വാലത്ത്, എ.പി. ബിനോയ്, കബീർ കയ്യാലസ്, പി.എം. അബ്‌ദുൾ സത്താർ, കെ.എ. ഫൈസൽ, താജുദ്ധീൻ കല്ലറക്കൽ, പി.ഡി. ജയപ്രകാശ്, എ.ടി. നേന, സബിത രഞ്ജിത്ത്, കെ.കെ. ഷണ്മുഖൻ, എൻ.ആർ. ജയപ്രകാശ്, സുമിത സജു, റഷീദ് കുളങ്ങരകത്ത്, ലൈല ഉദയകുമാർ, എ.എ. അൻസാർ, വി.സി. സുധീർ, ഐ.കെ. സുജിത്ത്,അബ്‌ദുള്ള ബുഖാരി, എം.കെ. അബ്ദു, എന്നിവർ നേതൃത്വം നൽകി