News One Thrissur
Breaking News

കാഞ്ഞാണിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അന്തിക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കാഞ്ഞാണി: അന്തിക്കാട് റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന അന്തിക്കാട് സ്വദേശി മരിച്ചു. അന്തിക്കാട് അഞ്ചങ്ങാടിക്ക് തെക്ക് പള്ളത്ത് രവി (38)ആണ് മരിച്ചത്. കാഞ്ഞാണി – അന്തിക്കാട് റോഡിൽ കപ്പേളക്കു സമീപം ഇന്നു രാവിലെ 8.15നാണ് അപകടം.

യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും തൃശൂർ – അന്തിക്കാട് റൂട്ടിൽ ഓടുന്ന ഇഷാൻ ബസും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ കാഞ്ഞാണിയിലെ ഗാർഡിയൻ ആംബുലൻസിൽ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Leave a Comment

error: Content is protected !!