കാട്ടൂർ: മേഖലയിൽ രണ്ടിടത്ത് ക്ഷേത്രങ്ങളിൽ കവർച്ച. പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ ഓഫീസ് കുത്തിതുറന്ന് പണം കവർന്നിട്ടുണ്ട്. അലമാര കുത്തിപൊളിച്ച മോഷ്ടാവ് അതില്‍ സൂക്ഷിച്ചിരുന്ന 7800 രൂപയാണ് കവർന്നത്. താണിശ്ശേരി അക്കീരംകണ്ടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്, അയ്യായിരത്തോളം രൂപയും നടപ്പുരയിലെ വഴിപാട് കൗണ്ടറിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയുമാണ് മോഷണം പോയത്. കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു