ചേർപ്പ്: കുപ്രസിദ്ധ ഗുണ്ടയും, കൂട്ടാളികളും പോലീസിന്റെ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമനൽ കേസുകളിലെ പ്രതിയുമായ വെങ്ങിണിശ്ശേരി സ്വദേശി തയ്യിൽ വീട്ടിൽ ശ്രീരാഗ് (28), ഇയാളുടെ കൂട്ടാളികളായ ശിവപുരം ചുള്ളിപ്പറമ്പിൽ പ്രദീപ് (30), വയലിപറമ്പിൽ സുമേഷ് (43) എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റു ചെയ്തത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ കെ.ഓ. പ്രദീപ് എന്നിവരും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് പതിനാലാം തിയ്യതി രാത്രി കോടന്നൂർ ബാറിൽ വച്ച് യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ശ്രീരാഗിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മറ്റു രണ്ടു പേരേയും അറസ്റ്റു ചെയ്തു.