വാടാനപ്പള്ളി: തട്ടുകടയുടെ മറവിൽ അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ആളെ എക്സൈസ് സംഘം പിടികൂടി. വാടാനപ്പള്ളി ചിലങ്ക സെൻററിൽ തട്ടുകടയുടെ മറവിൽ ഹാൻസ് വില്പന നടത്തിയിരുന്ന ബീഹാർ സ്വദേശി ധർമ്മേഷ് കുമാർ (32) ആണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വ്യാപകമായ രീതിയിൽ ഹാൻസ് വില്പന നടത്തുകയായിരുന്നു പ്രതി.ഇയാളിൽ നിന്ന് അഞ്ചു കിലോയിൽ അധികം വരുന്ന അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പ്രതിയിൽ നിന്ന് പിഴ ഈടാക്കി ജാമ്യത്തിൽ വിട്ടു. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് വാടാനപ്പള്ളി എക്സൈസ് സംഘം നടത്തുന്ന പ്രത്യേക പട്രോളിംഗിൽ ആണ് ഇയാളെ പിടികൂടിയത്.എക്സൈസ് ഓഫീസർ വി. ജി. സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥർ കെ.വി . രാജേഷ്, കെ.രഞ്ജിത്ത് ഡ്രൈവർ രാജേഷ് എന്നിവർ പങ്കെടുത്തു