എടവിലങ്ങ്: പഞ്ചായത്ത് യോഗത്തിൽ നിന്നും ഭരണ കക്ഷിയായ സി.പി.ഐ മെംബർമാർ ഇറങ്ങിപ്പോയി. സി.പി.എം അംഗം അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് വൈസ് പ്രസിഡൻ്റ് സന്തോഷ് കോരുച്ചാലിലിൻ്റെ നേതൃത്വത്തിൽ സി.പി.ഐ അംഗങ്ങൾ വാക്കൗട്ട് നടത്തിയത്.
മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡ് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കിടയിലായിരുന്നു സംഭവം.
ബോർഡുകൾ എവിടെയെല്ലാം സ്ഥാപിക്കണമെന്നതിനെ ചൊല്ലി ഭരണപക്ഷത്തെ സി.പി.എം – സി.പി.ഐ അംഗങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ ഭരണപക്ഷ അംഗം അപമര്യാദയായി സംസാരിച്ചുവെന്നാരോപിച്ച് സി.പി.ഐ അംഗങ്ങൾ ഇറങ്ങിപ്പോ കുകയായിരുന്നു.