അന്തിക്കാട്: ജില്ലയിലെ ഏറ്റവും വലിയ കോൾ മേഖലയായ അന്തിക്കാട്ടെ ഭൂരിഭാഗം കർഷകർക്കും നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ അന്തിക്കാട് നടയിൽ യാചന സമരം നടത്തി. വായ്പയും മറ്റും എടുത്ത് കൃഷി നടത്തിയ കർഷകന് പണം നൽകാത്തതുമൂലം കർഷകർ കടക്കെണിയിലാണെന്നും അന്നം നൽകുന്ന കർഷകരെ വഴിയാധാരമാക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. അയൂബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അന്തിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീർ പാടൂർ, മുൻ മണ്ഡലം പ്രസിഡൻ്റ് വി.കെ. മോഹനൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ. രമേശൻ, രഘു നല്ലയിൽ , യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. എ.വി. യദുകൃഷ്ണൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ തോമസ്, ഹൗസിംഗ് ബോർഡ് പ്രസിഡൻ്റ് ബിജേഷ് പന്നിപ്പുലത്ത്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി റസിയ ഹബീബ്, ഗ്രാമപഞ്ചായത്തംഗം മിനി ആൻ്റോ എന്നിവർ പ്രസംഗിച്ചു. അശ്വിൻ ആലപ്പുഴ, അന്തിക്കാട് സതീശൻ, ബാലഗോപാൽ നല്ലയിൽ, ജോജോ മാളിയേക്കൽ, യു.നാരായണൻകുട്ടി, ഷാനവാസ് അന്തിക്കാട് , ശ്രീജിത്ത് പുന്നപ്പള്ളി, രാമചന്ദ്രൻ പണ്ടാറ എന്നിവർ നേതൃത്വം നൽകി .