News One Thrissur
Kerala

നാട്ടികയിൽ റോഡുകൾ പുനർനിർമ്മിക്കാൻ ജലജീവൻ മിഷൻ നൽകിയ കോടികൾ എന്ത് ചെയ്തുവെന്ന് പഞ്ചായത്ത്‌ വ്യക്തമാക്കണം – യു.ഡി.എഫ്

തൃപ്രയാർ: ജലജീവൻ മിഷൻ പൈപ്പുകൾ ഇടുന്നതിന് പൊളിച്ച പഞ്ചായത്ത്‌ റോഡുകൾ പുനർ നിർമിക്കാൻ നൽകിയ 11 കോടി രൂപ എന്ത് ചെയ്തുവെന്ന് നാട്ടിക പഞ്ചായത്ത്‌ വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.എ. ഹാറൂൺ റഷീദ് ആവശ്യപ്പെട്ടു. കാലങ്ങളായി തകർന്നു കിടക്കുന്ന നാട്ടിക ബീച്ച് റോഡ് പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹാറൂൺ റഷീദ്. നാട്ടികയിലെ നൂറോളം റോഡുകളുടെ അവസ്ഥ ദയനീയമാണ്. തീരദേശ മേഖലയിലെ ഏറ്റവും ഉയർന്ന നികുതി വരുമാനവും, തനത് ഫണ്ടും ഉള്ള പഞ്ചായത്താണ് നാട്ടിക പഞ്ചായത്ത്‌.

ഷോപ്പിംഗ് മാളുകൾ, സിനിമ തിയേറ്ററുകൾ, പ്രൊഫഷനൽ ടാക്സ് തുടങ്ങി നിരവധി വരുമാനം ഉണ്ട്. എന്നിട്ടും ജനങ്ങളോട് നീതി കാണിക്കാൻ പഞ്ചായത്തിന് കഴിയുന്നില്ല.  ഹെൽത്ത് സെന്റർ, നാട്ടിക ആരിക്കിരി ക്ഷേത്രം, മൂഹിയദ്ധീൻ ജുമാ മസ്ജിദ്, സ്കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും എം.എ. യൂസഫലിയെ പോലെ പ്രമുഖർ താമസിക്കുന്നതും ആശ്രയിക്കുന്നതും നാട്ടിക ബീച്ച് റോഡിനെയാണ്. ജലജീവൻ നൽകിയ പണത്തിൽ നിന്നും അറ്റകുറ്റ പണികൾ എങ്കിലും നടത്തിയിരുന്നു എങ്കിൽ ജനങ്ങൾക്ക് ഇത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി വരില്ല.

പഞ്ചായത്ത്‌ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾ ഉയർന്നു വരണം ഹാറൂൺ റഷീദ് ആവശ്യപ്പെട്ടു. യുഡിഎഫ് നാട്ടിക പഞ്ചായത്ത്‌ ചെയർമാൻ പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. അഡ്വ സുനിൽ ലാലൂർ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി ജനറൽ വി.ആർ. വിജയൻ, കെ.എ. കബീർ, എ.എൻ. സിദ്ധപ്രസാദ്, പി.ഇ. അമീർ, ടി.വി. ഷൈൻ, പി.സി. ജയപാലൻ, ബാബു പനക്കൽ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു. കെ.വി. സുകുമാരൻ, റീന പത്മനാഭൻ, രഹന ബിനീഷ്, റാനിഷ് കെ.രാമൻ, ജീജ ശിവൻ. എം.വി വൈഭവ്,സഹദേവൻ പി.വി, കെ.കെ. സിദ്ദിഖ്, സുധി ആലക്കൽ, വി.കെ. വാസൻ, കെ.എം. നസീർ, കെ.പി. സക്കറിയ, എൻ.എ. അബൂബക്കർ, പി.യു. അബ്‌ദുൾ റഹിമാൻ, എം.കെ. അബ്ദു സലാം,സഗീർ പടുവിങ്ങൽ, പുഷ്പാംഗദൻ ഞായക്കാട്ട്, ജയരാമൻ അന്ടെഴത്ത്‌,രഘുനാഥ് നായരുശേരി,ഉണ്ണികൃഷ്ണൻ കൊരമ്പി,ജയരാജൻ ഇ.ബി, ഭാസ്കരൻ അന്തിക്കാട്ട്, രാജീവ്‌ അരയം പറമ്പിൽ, പവിത്രൻ ചളിങ്ങാട്ട്, ബാബുരാജ് ചളിങ്ങാട്ട്, ഷാജി പനക്കൽ, ശശി പി.കെ, കണ്ണൻ പനക്കൽ, സ്കന്ദരാജ് നാട്ടിക, കുട്ടൻ, ബഷീർ ചാലിൽ, ഹുസൈൻ പി.ഇ, ബഷീർ എം. കോയ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related posts

മതിലകത്ത് നിന്നും ബുള്ളറ്റ് യാത്രക്കാരെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം: യുവാക്കളും പ്രതികളും പോലീസ് കസ്റ്റഡിയിൽ

Sudheer K

വയനാട്ടിലെ ദുരിത ബാധിതർക്ക് സി.പി.ഐ. അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സഹായ ഫണ്ട് കൈമാറി.

Sudheer K

കണ്ടശ്ശാംകടവ് കേണ്ടസ്സ് ആർട്ട്സ് ക്ലബ്ബ് ലോക ഹൃദയദിനത്തിൽ വാക്കത്തോൺ നടത്തി.

Sudheer K

Leave a Comment

error: Content is protected !!