പഴയന്നൂർ: ഫർണിച്ചർ സ്ഥാപനത്തിൽ കയറിയ മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി. തിരുവില്വാമല റോഡിലുള്ള ശോഭ ഫർണിച്ചറിൽ ശനിയാഴ്ച പുലർച്ച മൂന്നുമണിക്കാണ് മോഷ്ടാവ് കടന്നത്. പുറകുവശത്ത് മുഗർഭാഗത്തെ സ്ലൈഡിങ് ഡോർ തുറന്നാണ് അകത്തു കടന്നത്. പണം സൂക്ഷിക്കാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 20 മിനിറ്റോളം കടയിൽ തിരച്ചിൽ നടത്തിയ ശേഷം വന്ന വഴിയിലൂടെ പുറത്തുകടന്നു. ഏതാനും ദിവസം മുമ്പ് ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലുള്ള മെഡിക്കൽ സ്റ്റോറിലും മോഷ്ടാവ് കയറിയിരുന്നു. അടുത്തിടെ പഴയന്നൂരിലെ ഏതാനും കടകളിൽ മോഷണ ശ്രമവും നടന്നിട്ടുണ്ട്.