പഴുവിൽ വെസ്റ്റ്: പഴുവിൽ വെസ്റ്റ് എസ്എൻഡിപി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പതാകദിനാചരണവും ദൈവദശകം ആലാപന മത്സരവും സംഘടിപ്പിച്ചു. ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി.എ. ദാസൻ പതാക ഉയർത്തി. ശാഖ സെക്രട്ടറി സജിത്ത് പാണ്ടാരിക്കൽ, കെ.വി. മോഹൻ ദാസ്, സി.കെ.രാജൻ, റീന ആനന്ദ്, ഗൗരി ടീച്ചർ, സംഗീത അധ്യാപിക സരിത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടന്ന ദൈവദശകം പ്രാർത്ഥനാ മത്സരത്തിൽ മുപ്പത് പേർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ചതയദിനത്തിൽ വിതരണം ചെയ്യും.