പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം നേടി.13 അംഗ ഭരണസമിതിയിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഇതിൽ 6 എൽഡിഎഫ് അംഗങ്ങളെ നേരത്തേ ഐക്യകണ്ഠേന തെരെഞ്ഞെടുത്തിരുന്നു. ജിത സനൽ കൊളക്കാട്ടിൽ, സിൽജ ജോഷി, ബി.എ. രേവതി, സജിത ബൈജു, രാമചന്ദ്രൻ കരാട്ടുപറമ്പിൽ, കെ എ അജ്മൽ എന്നിവരെയാണ് നേരത്തേ തെരെഞ്ഞെടുത്തത്. ശേഷിച്ച 7 പേരെ തെരെഞ്ഞെടുക്കാനാണ് വോട്ടിങ്ങ് നടന്നത്.
വി.എ. ഗിരീഷ്, കെ.ആർ. പ്രദീഷ്, പി.ആർ. ഷിനോയ്, എ.കെ. രാജൻ, വി.വി. രാഗേഷ്, കെ.എം. സിറാജ്, കെ.ജി. സജിത്ത് എന്നീ എൽഡിഎഫ് അംഗങ്ങൾ 2500 ൽ അധികം വോട്ടിനാണ് തെരെഞ്ഞെടുത്തത്. കിഴ്പ്പിള്ളികര നളന്ദ ഹയർ സെക്കൻ്ററി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. 13,154 മെമ്പർമാരിൽ 3135 പേരാണ് വോട്ട് ചെയ്ത്. ജൂനിയർ ഇൻസ്പെക്റ്റർ കെ.പി. പുഷ്പ്പലത വരണാധി കാരിയായിരുന്നു. എൽഡിഎഫ്ൻ്റെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. എം.വി. മുഖേഷ്, പി.എം. മധുലാൽ, എൻ.എ. പീതാംബരൻ, ബാബുവിജയകുമാർ, കെ.പിസ. ന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.