തൃശൂർ: വി.കെ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 10ാംമത് തൃശൂർ ജില്ലാ ത്രോബോൾ ചാമ്പ്യൻചിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവനും ആൺകുട്ടികളുടെ വിഭാഗത്തിൽ ക്ഷത്രിയ സ്പോർട്സ് ക്ലബ് കൈപ്പമംഗലവും വിജയികളായി. രണ്ടാംസ്ഥാനം പെൺകുട്ടികളുടെ വിഭാഗത്തിൽ പ്ലേബാൾ സ്പോർട്സ് ക്ലബ് വാടാനപ്പള്ളിയും മൂന്നാംസ്ഥാനം നോട്ടർഡാം സ്കൂൾ അതിരപ്പിള്ളിയും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നോട്ടർഡാം സ്കൂൾ അതിരപ്പിള്ളിയും മൂന്നാം സ്ഥാനം എസ് എൻഎസ് സമാജം സ്പോർട്സ് ക്ലബ് എടമുട്ടവും നേടി. മൽസരങ്ങൾ രാവിലെ 9 മണിക്ക് ത്രോബോൾ അസോസ്സിയേഷൻ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വാഴപ്പുള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജിജോ എംജെ ഉത്ഘാടനം ചെയ്തു. സംസ്ഥാന ത്രോബോൾ അസോസിയേഷൻ നിരീഷകൻ ആയിരുന്ന അരവിന്ദ്ബാബു, ദീപ. ടി.കെ, പ്രവീൺ കുമാർ അഡ്യ: കെ.ആർ. അദ്രുത് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ഈ മാസം 30, 31 തിയ്യതികളിൽ പത്തനംതിട്ടയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ടീമിന്റെ തെരഞ്ഞെടുപ്പും നടന്നു.
next post