News One Thrissur
Kerala

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു.

എങ്ങണ്ടിയൂർ: യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) ആണ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ നിന്നും എടുത്ത് വരുന്നവഴി കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാഹനം ഓടിച്ചിരുന്ന പ്രണവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹായത്രികനായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുടുംബ സമേതം ഗൾഫിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ വന്ന് രണ്ടു ദിവസം മുൻപാണ് അബുദാബിയിൽ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിൽ സംസ്‌കരിക്കും. അമ്മ: ശ്രീവത്സ. സഹോദരി: ശില്പ.

Related posts

വാടനപ്പള്ളിയിൽ കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം.

Sudheer K

റിട്ട.എസ്ഐ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ കടൽക്ഷോഭം: വീടുകളിൽ വെള്ളം കയറി.

Sudheer K

Leave a Comment

error: Content is protected !!