അന്തിക്കാട്: ദി അന്തിക്കാട്സ് യു.എ.ഇ. അസോസിയേഷൻ 32ാം വാർഷികാഘോഷവും കുടുംബ സംഗമവും മുതിർന്ന അംഗം രവീന്ദ്രൻ ചേന്ദ്ര ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ജീനേഷ് മുത്തേടത്ത് അധ്യക്ഷത വഹിച്ചു.വയനാടിൻ്റെ പുനരധിവാസത്തിനായി അംഗങ്ങൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദന് കൈമാറി. കമ്മിറ്റി അംഗങ്ങളായ അഷറഫ് കെ.കെ, രാജീവ് സുകുമാരൻ, ഷാജി കളരിക്കൽ, യതിന്ദ്രൻ ടി.ബി, ജലജ സോമൻ, ദിബേഷ് അണ്ടേഴത്ത്, പഞ്ചായത്ത് മെമ്പർമാരായ ലീന മനോജ് എന്നിവർ പങ്കെടുത്തു.