പാവറട്ടി: തെരുവ് നായ്ക്കൾ 30 ഓളം കോഴികളെ കടിച്ചു കൊന്നു. കോഴികൂട് നശിപ്പിക്കുകയും ചെയ്തു പാവറട്ടി പുവ്വത്തൂർ തിരുനെലൂർ ശിവക്ഷേത്രത്തിനും ദീപ്തി അങ്കണവാടിക്കു സമീപം താമസിക്കുന്ന വടക്കൻ രാജുവിൻ്റെ വീട്ടിൽ ഇന്നലെ രാത്രി മാണ് ആക്രമണം ഉണ്ടായത് അവരുടെ മുട്ടയിടറായ കോഴികളാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഇതിനു മുൻപും ഇവിട കുഞ്ഞിനും തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു പാവറട്ടി പഞ്ചായത്ത് ഒരു നടപടിയും ഇത് വരെ സ്വികരിച്ചിട്ടില്ല അധികാരികളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. തെരുവുനായ്ക്കൾ കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.