പാവറട്ടി: പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് മൂന്നു പേരെയും കണ്ടെത്തിയത്. പാവറട്ടി സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഗ്നിവേഷ്, സഹോദരൻ അഗ്നിദേവ്, കെ.രാഹുൽ മുരളീധരൻ എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. സ്കൂളിലേക്ക് പോയ മൂന്നുപേരും സ്കൂളിൽ എത്തിയിരുന്നില്ല. വൈകിട്ടാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. തുറന്ന് ഇവരെ കണ്ടെത്താൻ വ്യാപക അന്വേഷണം നടന്നിരുന്നു. ഇതിനിടയിലാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും മൂന്നുപേരെയും കണ്ടെത്തിയത്.
previous post
next post