ആലപ്പാട്: നെടുപുഴയിലെ കേരള വിഷൻ കേബിൾ ടീവി ഓപ്പറേറ്ററായ ആലപ്പാട് സ്വദേശി ആലപ്പാട്ട് മേച്ചേരിപ്പടി ജോർജ് ഫിലോമിന ദമ്പതികളുടെ മകൻ ബിജു (52) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേ അമല ആശുപത്രിയിൽ വച്ചായിരുന്നു ഇന്നുച്ചയ്ക്ക് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്.
ഏക സഹോദരൻ സിജു. കേരള വിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (ഫിനാൻസ്), സി.ഒ.എ ജില്ലാ കമ്മിറ്റി അംഗം, സി.ഒ.എ ചേർപ്പ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റർ ആയ ബിജു, 2018ലെ പ്രളയം ഉൾപ്പെടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച ആലപ്പാട് പൊറുത്തൂർ സെൻറ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.