News One Thrissur
Kerala

നാട്ടികയെ മഞ്ഞക്കടലാക്കി ചതയ ദിനാഘോഷം

തൃപ്രയാർ :എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ 170 മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. വലപ്പാട് ചന്തപ്പടിയിൽ നിന്നും നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്ര നാട്ടികയെ മഞ്ഞക്കടലാക്കി. ആനയും, അംബാരിയും, വിവിധ വാദ്യമേളങ്ങളോടെ തൃപ്രയാറിന്റെ വിരി മാറിലൂടെ നാട്ടിക ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ സമാപിച്ചു. യൂണിയനിലെ 44 ശാഖകളിൽ നിന്നുമായി വാഹനങ്ങളിൽ എത്തിച്ചേർന്ന വനിതകളും, യൂത്ത് മൂവ്മെന്റ്, ബാലജന യോഗം അംഗങ്ങളും സംയുക്തമായി ഘോഷയാത്രയിൽ പങ്കെടുത്തു.

യൂണിയൻ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, വൈസ് പ്രസിഡൻ്റ് സുദീപ് മാസ്റ്റർ, ബോർഡ് മെമ്പർമാരായ ജയന്തൻപുത്തൂർ, പ്രകാശ് കടവിൽ, കൗൺസിലർമാരായ നാരായണദാസ് കെ.ജി, ഗണേശൻ, സി.എസ്, നരേന്ദ്രൻ തയ്യിൽ, തുഷാർ ഇല്ലിക്കൽ, ബിനോയ് പാണപറമ്പിൽ, ദീപൻ മാസ്റ്റർ, വനിതാ സംഘം പ്രസിഡൻ്റ് ബിന്ദു മനോജ്, സെക്രട്ടറി ശ്രീജ മൗസ്മി, യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റ് പ്രഭാശങ്കർ പി.വി, അദ്വൈത് വയനപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.

Related posts

വന്ദന അന്തരിച്ചു

Sudheer K

പ്രായപൂർത്തിയായാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ.

Sudheer K

സതി രാമചന്ദ്രൻ അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!