അന്തിക്കാട്: ശ്രീനാരായണ ഭക്ത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 170-ാം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. മുൻകൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ പതാക ഉയർത്തി. എംഎൽഎ സി.സി. മുകുന്ദൻ ജയന്തി ആഘോഷത്തിന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഭരതൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാരുണ്യ പെയ്ൻ & പാലിയേറ്റീവ് കെയർ പുത്തൻ പീടികയ്ക്ക് വൃക്ക രോഗികൾക്കു വേണ്ടിയുള്ള ഡയലൈസർ സമർപ്പണം എം എൽ എ നൽകി. മുൻകൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി.എസ്. സുനിൽകുമാർ ചികിത്സ ഫണ്ട് കൈമാറി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ, വാർഡ് മെമ്പർ കെ.കെ.പ്രദീപ് കുമാർ എന്നിവർ ചേർന്ന് ശ്രീനാരയണീയരെ, ദൈവദശകം, പ്രശ്നോത്തരി മത്സരവിജയികൾ, എസ്.എസ്.എൽ.സി, പ്ലസ് ടുവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു. രക്ഷാധികാരി സുഗുതൻ തൊപ്പിയിൽ പ്രസംഗിച്ചു. തുടർന്ന് ശ്രീനാരായണ ദർശനം എന്ന വിഷയത്തിൽ സി.വി. മോഹൻകുമാർ പ്രഭാഷണം നടത്തി. പുല്ലാങ്കുഴൽ കലാകാരൻ ആനന്ദൻ കാരമുക്ക് ഗുരുദേവ കീർത്താനാലാപനം നടത്തി.
previous post
next post