കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി. കൊടുങ്ങല്ലൂര്‍ യുണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവ ജയന്തി വിവിധ ആഘോഷിച്ചു. യൂണിയന്റെ കീഴിലുള്ള 75-ഓളം ശാഖകളില്‍ പതാക ഉയര്‍ത്തല്‍, പ്രാദേശിക ഘോഷയാത്രകള്‍, പ്രഭാഷണം വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. രാവിലെ ഗുരുമന്ദിരത്തില്‍ നടന്ന ഗുരു പൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വൈകീട്ട് നഗരത്തില്‍ നടന്ന ഘോഷയാത്രയില്‍ ആയിര കണക്കിന് പിതാംബര ധാരികളായ ശ്രീനാരായണീയര്‍ അണിനിരന്നു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും താലപ്പൊലിയും ഘോഷയാത്രയ്ക്ക് അഴക് പകർന്നു.
തുടര്‍ന്ന് തെക്കേനടയിലെ നവരാത്രി മണ്ഡപത്തില്‍ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ: ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.കെ. രവീന്ദ്രന്‍ അധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ ഷീബ വേണുഗോപാല്‍ ഗുരുപ്രഭാഷണം നടത്തി. മുന്‍ യൂണിയന്‍ പ്രസിഡന്റ് ഉമേഷ് ചള്ളിയില്‍ ജയന്തിദിന സന്ദേശം നല്‍കി. യോഗം കൗണ്‍സിലര്‍മാരായ പി.കെ. പ്രസന്നന്‍, ബേബി റാം, എന്നിവര്‍ സംസാരിച്ചു. കലാസാഹിത്യ പ്രതിഭകള്‍ക്ക് സജീവന്‍ തയ്യില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഘോഷയാതക്ക് പി.കെ. രവീന്ദ്രന്‍, പി.കെ. പ്രസന്നന്‍, ബേബിറാം, ഡില്‍ഷന്‍ കൊട്ടേക്കാട്ട്, എം.കെ. തിലകന്‍, കെഡി. വിക്രമാദിത്യന്‍, ദിനില്‍ മാധവ്, കെ.എസ്. ശിവറാം, ഷീയ വിക്രമാദിത്യന്‍, ഷീജ അജിതന്‍ തുടങ്ങിയവർ നേതൃത്വം നൽകി.