മതിലകം: ഡ്രൈഡേ – അവധി ദിവസങ്ങളിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ എക്സൈസ് പിടികൂടി. പാപ്പിനിവട്ടം സ്വദേശി കിഴക്കേമാട്ടുമ്മൽ ലിൻസൺ (34), പള്ളിവളവ് സദേശി അറക്കൽ സാനി (38) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിഎസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്, സാനിയുടെ പണി തീരാത്ത വീട്ടിൽ നിന്നും 14 ലിറ്റർ മദ്യവും, ലിൻസൻ 7 ലിറ്റർ മദ്യവും മദ്യം ആവശ്യക്കാർക്ക് എത്തിച്ച് നൽകാൻ ഉപയോഗിച്ച സ്കൂട്ടറും സഹിതമാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്..