അന്തിക്കാട്: അന്തിക്കാട് പാടശേഖര കമ്മിറ്റിയുടെ കിഴിലുള്ള പടവുകളിൽ നേരത്തെ കൃഷി ആരംഭിക്കുന്നത്തിൻ്റെ ഭാഗമായി പൊഴുതുമാട്ടം നടത്തി. പാടശേഖര കമ്മിറ്റി പ്രസിഡൻ്റ് ഇ.ജി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ടി.ജെ. സെബിൻ, കമ്മിറ്റി അംഗങ്ങളായ സുധീർ പാടുർ, എ.വി. ശ്രീ വത്സൻ, വി.ഡി. ജയപ്രകാശ്, സി.ഒ. ഷാജു, വി.ശരത്ത് എന്നിവർ പങ്കെടുത്തു. പടവിൽ പമ്പിംഗ് പ്രവർത്തനങ്ങൾ തുടങ്ങാനുള്ള പണികൾക്ക് തുടക്കമായതായും ഭാരവാഹികൾ അറിയിച്ചു.