News One Thrissur
Updates

പാറളം ഗ്രാമപഞ്ചായത്ത് ഓഫീസിന് 4.50 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി.

പാറളം: നാട്ടിക നിയോജകമണ്ഡലത്തിൽ 2022-23 ബഡ്ജറ്റിൽ ഉൾപ്പെടുത്തി പാറളം ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം നിർമ്മാണത്തിന് സർക്കാരിൽ നിന്നും 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 3.50 കോടി രൂപ സർക്കാർ ബഡ്ജറ്റിൽ തുകയായും 1 കോടി രൂപ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കും. പഴയ കെട്ടിടം ശോചനീയവസ്ഥയിലായതിനെ തുടർന്ന് 2022 – 2023 ബഡ്ജറ്റിൽ പാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് എംഎൽഎ സർക്കാരിലേക്ക് പ്രൊപോസൽ സമ്മർപ്പിച്ചത്.

തദ്ദേശസ്വയം ഭരണവകുപ്പിനാണ് പദ്ധതി നിർവ്വഹണ ചുമതല. വേഗത്തിൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകിയതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു.

Related posts

തൃപ്രയാർ നിറഞ്ഞുകവിഞ്ഞ് നാലമ്പല തീർഥാടകർ

Sudheer K

അനിലൻ അന്തരിച്ചു.

Sudheer K

കനത്ത മഴ: അരിമ്പൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

Sudheer K

Leave a Comment

error: Content is protected !!